എഫെസ്യ ലേഖനം രണ്ടാം അദ്ധ്യായം ഒന്ന് മുതല്‍ പത്തു വരെയുള്ള വാക്യങ്ങളില്‍ വ്യത്യസ്തമായ അവസ്ഥയില്‍ ആയിരിക്കുന്ന രണ്ടു വിഭാഗം മനുഷ്യരെ കാണാം. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ച അവസ്ഥയിലായിരിക്കുന്ന ഒരു വിഭാഗവും, അതില്‍ നിന്നും വിടുതല്‍ പ്രാപിച്ച് , കരുണാസമ്പന്നനായ ദൈവത്താല്‍ ആത്മീക ചൈതന്യം പ്രാപിച്ച മറ്റൊരു വിഭാഗവും.
![]() |
Picture Credit: guardian.co.uk |
പാപം ബാധിച്ച മനുഷ്യ വര്‍ഗ്ഗത്തിന്റെ അവസ്ഥയും ഇപ്രകാരമാണ്. ഈ ലോകജീവിതത്തില്‍ മനസ്സിന് അല്‍പ്പം പോലും സമാധാനമില്ലാത്ത അവസ്ഥ. നാശത്തിലേക്കാണ് തങ്ങള്‍ ഗമിച്ചു കൊണ്ടിരിക്കുന്നത് എന്ന സത്യം പാടെ മറന്നു കൊണ്ട് നീങ്ങുന്നു. ഈ ലോക ജീവിതത്തിനപ്പുറം നരക തുല്യമായ ഒരു ജീവിതത്തെ അഭിമുഖീകരിക്കണം എന്ന സത്യം നിഷേധിച്ചു കൊണ്ട് കാലം കഴിക്കുന്നു. ആത്മീക ജീവന്‍ പ്രാപിക്കാതെ ലോക ജീവിതത്തിനു ശേഷമുളള ഇവരുടെ ശോചനീയ സ്ഥിതി യഥാര്‍ത്ഥത്തില്‍ മനുഷ്യ ചിന്തയ്ക്ക് അതീതമത്രേ. സത്യത്തില്‍ ലോക ജനസംഖ്യയില്‍ തൊണ്ണൂറു ശതമാനവും അന്ധരെപ്പോലെ ജീവിതം നയിക്കുകയാണ് .
യഥാര്‍ത്ഥ ജീവന്‍ പ്രാപിച്ചു അവിടവിടെയായി ചിതറിപ്പാര്‍ക്കുന്ന ഒരു കൂട്ടമുണ്ട്. നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു എന്ന ദൈവ വചനം ശ്രദ്ധിക്കുക. പാപ കുഷ്ഠത്താല്‍ ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന ലോക ജനങ്ങളുടെ മദ്ധ്യേ അഴുകലിനൊരു പരിഹാരം (ഉപ്പു) ആയിരിക്കേണ്ട വിശ്വാസികളും അഴുകിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിനൊപ്പം നീങ്ങുകയല്ലേ ചെയ്യുന്നത്?
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് രുചി വരുത്താന്‍ ആരും ഭക്ഷണ ത്തിനൊപ്പം അതേ അളവില്‍ ഉപ്പു ചേര്‍ക്കാറില്ല, അങ്ങനെ ചേര്‍ത്താല്‍ ആ ഭക്ഷണം കഴിക്കാന്‍ കൊള്ളാതാകും. ലോക ജന മദ്ധ്യത്തില്‍ അത്മ ജീവന്‍ പ്രാപിച്ച വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് അത്മീയ ചൈതന്യം പകരുന്ന ഉപ്പായിരിക്കണം.
നിങ്ങള്‍ ആയിരിക്കുന്നത് ഏതു കൂട്ടത്തില്‍? ഭൂമിയുടെ ഉപ്പാകുന്ന യഥാര്‍ത്ഥ ജീവന്‍ പ്രാപിച്ച ചെറിയ കൂട്ടത്തോടോപ്പമോ? അതോ വക്രതയും വഞ്ചനയും നിറഞ്ഞ ഭൂരിഭാഗത്തിന്റെ കൂട്ടത്തിലോ?
ചിന്തിക്കുക.
1980 ല്‍ ബ്രദറണ്‍ വോയിസ് വാരികയില്‍ പ്രസിദ്ധീകരിച്ചത് (First published in the Brethren Voice weekly, Kottayam, Kerala – 1980 June 24)
No comments:
Post a Comment