Friday, January 18, 2013

സര്‍വ്വ വല്ലഭന്‍ - കവിത



സുവിശേഷകന്‍ ബാലസംഘം സുവനീറില്‍ പ്രസിദ്ധീകരിച്ച  ഒരു കവിത 
സ്നേഹത്തിന്‍ ദീപവുമേന്തി 
പാരിതില്‍ വന്നവനാരോ 
ത്യാഗത്തിന്‍ ദൂതും തണലും 
പാരിന്നു ഏകിയതാരോ 
സത്യത്തിന്‍ പാത തുറന്നൊരു 
സത്യത്തിന്‍ പോന്മുഖമേതോ?
ഇരുളിങ്കല്‍ ഒളി ചിന്നീടണ 
പാരിന്റെ പൊന്‍പ്രഭയെതോ?
കാരുണ്യത്തിരയിളകീടണ 
കരകാണാ സാഗരമേതോ?
ആലംബര്‍ക്കാശ്രയമേകും 
ആശ്വാസപ്പൂവനമേതോ?
മഴമേഖക്കീറിന്നുള്ളില്‍;
മിന്നീടും ശോഭ പരത്തും-
മന്നിന്റെ സൃഷ്ടാവിന്‍ പേര്‍ 
ചൊന്നീടുക പ്രിയബാലകരെ.
പാപത്തിന്‍ കൂപമത്തില്‍-
പ്പെട്ടുഴലാതെ കോരിയെടുക്കും 
പാരിന്റെയധിപനവന്‍ പേര്‍-
അറിയില്ലേ നിങ്ങള്‍ക്കിന്നു.
അറിയില്ലേല്‍ ചോന്നീടാം ഞാന്‍-
ആ സര്‍വ്വ വല്ലഭനത്രെ 
ശ്രീയേശു ക്രിസ്തു മഹാന്‍ 


5 comments:

  1. കവിത പഴയതാണെന്നു തോന്നുന്നു. അപ്പൊ ഉള്ളിൽ ഒരു കവിയുറങ്ങുന്നുണ്ട്‌. അല്ലേ?

    ReplyDelete
    Replies
    1. അതെ മാഷെ, എണ്‍പതുകളില്‍ എഴുതിയ ഒരു കുറിപ്പ്
      അറുപതോളം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്
      ഈ ആദ്യ കമന്റിനു നന്ദി,
      എന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ ഒരു വര്‍ഷാരംഭ ക്കുറിപ്പ്‌
      താങ്കളുടെ ഒരു കവിത പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു, നോക്കുമല്ലോ.
      ആശംസകള്‍

      Delete
  2. സർവ്വ വല്ലഭനേ കുറിച്ച്
    സകലകലാവല്ലഭനായ തനി
    ചുള്ളനായ ഒരു യുവതുർക്കി എൺപതുകളിൽ
    പടച്ചുവിട്ട പ്രാസങ്ങളോടെയുള്ള കവിത രസിച്ച് തന്നെ
    വായിച്ചു കേട്ടൊ ഫിലിഫ് ഭായ്.

    ReplyDelete
    Replies
    1. എന്റെ മുരളീ ഭായ്,
      ക്ഷമിക്കണം, ഇതു കാണാൻ വിട്ടു പോയി ഇന്നു നമ്മുടെ സുക്കർ സായിബ് അതു fb യിലൂടെ ഓർമ്മപ്പെടുത്തിയപ്പോൾ വീണ്ടും ഇവിടെയെത്തി.
      കാണാൻ വീട്ടിപോയതിൽ സോറിട്ടോ.
      ബിലാത്തിപട്ടണത്തിലെ നമ്മ ഭായിക്കും കുടുംബത്തിനും സുഖമാണല്ലോ അല്ലെ!
      അപ്പോ വീണ്ടും കാണാം
      ഫിലിപ്പ് ഭായ്

      Delete
    2. എന്റെ മുരളീ ഭായ്,
      ക്ഷമിക്കണം, ഇതു കാണാൻ വിട്ടു പോയി ഇന്നു നമ്മുടെ സുക്കർ സായിബ് അതു fb യിലൂടെ ഓർമ്മപ്പെടുത്തിയപ്പോൾ വീണ്ടും ഇവിടെയെത്തി.
      കാണാൻ വീട്ടിപോയതിൽ സോറിട്ടോ.
      ബിലാത്തിപട്ടണത്തിലെ നമ്മ ഭായിക്കും കുടുംബത്തിനും സുഖമാണല്ലോ അല്ലെ!
      അപ്പോ വീണ്ടും കാണാം
      ഫിലിപ്പ് ഭായ്

      Delete