![]() |
സുവിശേഷകന് ബാലസംഘം സുവനീറില്‍ പ്രസിദ്ധീകരിച്ച ഒരു കവിത |
സ്നേഹത്തിന് ദീപവുമേന്തി
പാരിതില്‍ വന്നവനാരോ
ത്യാഗത്തിന് ദൂതും തണലും
പാരിന്നു ഏകിയതാരോ
സത്യത്തിന് പാത തുറന്നൊരു
സത്യത്തിന് പോന്മുഖമേതോ?
ഇരുളിങ്കല്‍ ഒളി ചിന്നീടണ
പാരിന്റെ പൊന്‍പ്രഭയെതോ?
കാരുണ്യത്തിരയിളകീടണ
കരകാണാ സാഗരമേതോ?
ആലംബര്‍ക്കാശ്രയമേകും
ആശ്വാസപ്പൂവനമേതോ?
മഴമേഖക്കീറിന്നുള്ളില്‍;
മിന്നീടും ശോഭ പരത്തും-
മന്നിന്റെ സൃഷ്ടാവിന് പേര്
ചൊന്നീടുക പ്രിയബാലകരെ.
പാപത്തിന് കൂപമത്തില്‍-
പ്പെട്ടുഴലാതെ കോരിയെടുക്കും
പാരിന്റെയധിപനവന്‍ പേര്-
അറിയില്ലേ നിങ്ങള്‍ക്കിന്നു.
അറിയില്ലേല്‍ ചോന്നീടാം ഞാന്‍-
ആ സര്‍വ്വ വല്ലഭനത്രെ
ശ്രീയേശു ക്രിസ്തു മഹാന്