വീക്ഷണ വിശേഷം
ഉണര്‍ന്നും പ്രാര്‍ഥി ച്ചും കൊണ്ടിരിപ്പീന്‍
ഫിലിപ്പ് വറുഗീസ് സിക്കത്രാബാദ്
ലോകത്തെ മൊത്തമായും ഭാരതത്തെ വിശേഷിച്ചും കിടിലം കൊള്ളിച്ച ഒരു സംഭവമായിരുന്നു ഇക്കഴിഞ്ഞ സെപ്തംബറില്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ ഭൂകമ്പം. അനേകായിരങ്ങളുടെ മരണത്തിനിടയാക്കിയ ഏറ്റവും ഭീകരമായ ഒരു സംഭവമായിരുന്നു
ഇതേക്കുറിച്ച് 'ടൈം' മാസിക റിപ്പോര്‍ട്ട് ചെയ്തതു ഇപ്രകാരമായിരുന്നു. "ഭാരതത്തിലെ ജനങ്ങളുടെ ഇഷ്ട ദേവനായ വിഘ്നേശ്വരന്റെ (തടസ്സങ്ങള്‍ അകറ്റുന്നവന്‍) ആയ ഗണപതി ദേവനു വേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ പൂജക്ക് ശേഷം പത്താം ദിവസം രാത്രി നൃത്തതോടും,സംഗീതത്തോടും, ആര്‍പ്പു വിളികളോടും വിഘ്നേശ്വരനെ നിമഞ്ജനം ചെയ്തശേഷം രാത്രി ഒരു മണിയോടെ ക്ഷീണിച്ചവശരായ ജനങ്ങള്‍ നിദ്രയിലമര്‍ന്നു, അതവരുടെ അവസാന ഉറക്കം ആയിരുന്നു എന്നവര്‍ അറിഞ്ഞില്ല."
അര ലക്ഷത്തോളം ജനങ്ങളുടെ ജീവനപഹരിച്ച ഈ ദുരന്തം മനുഷ്യ മനസാക്ഷിയെ ഞട്ടിപ്പിക്കുന്ന ഒന്നായിരുന്നു. രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനും, ദുരിതാശ്വാസതിനുമായി ദേശത്തും വിദേ
ശത്തുമുള്ളവര്‍ ധന സഹായം എത്തിച്ചു കൊണ്ടിരുന്നു. ഗവണ്മെന്റും വിവിധ മത സാമുദായിക സംഘടനകളും ഈ പ്രതി സന്ധി ഘട്ടത്തില്‍ തങ്ങളുടെ സഹായ ഹസ്തങ്ങളുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊണ്ടു.
ശവ ശരീരങ്ങള്‍ കൂമ്പാരമായി കത്തിച്ചു കളയുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. ഈശ്വരന്‍ ഇത്ര കഠിന ഹൃദയനോ? ന്യായമായും ഉയരാവുന്ന ഒരു ചോദ്യം. സര്‍വ്വ ദയാലുവായ ദൈവം എന്തിനാണി ത്തരം കെടുതികള്‍ വരുത്തുന്നത് ! ഭൂകമ്പം, ക്ഷാമം, വെള്ളപ്പൊക്കം, വരള്‍ച്ച, പകര്‍ച്ച വ്യാധികള്‍ എന്നിവ നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുന്നു.
ലോക ജനങ്ങള്‍ എന്നത്തേതിലും അധികം ദുഷ്പ്ര വര്‍ത്തി കളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. ദൈവം പ്രകൃതി ശക്തിയാല്‍ ലോകത്തെ ന്യായം വിധിക്കും എന്ന് വചനം വ്യക്തമായി പ്രഘോഷിക്കുന്നു, സവം ഉള്ളേ ട ത്തു കഴുക്കള്‍ കൂടും എന്ന കര്‍ത്തൃവചനം പോലെ (മത്തായി. 24:28). ദു രിതാശ്വാസ ത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരും കുറവല്ല!
പുനരധിവാസപദ്ധതിയുടെ ചുമതലക്കാരനായി 'മനോരമ' നിയമിച്ച ലാറി ബക്കര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയ മാണ്. 'ഇടതട്ടുകാരായ കഴുകന്മാര്‍ സഹായങ്ങള്‍ തട്ടിയെടുക്കുന്നു. ഭക്ഷ്യ വസ്തുക്കള്‍ കയറ്റിയ രണ്ടു ട്രക്കുകള്‍ ഒരു നേതാവിന്റെ വീട്ടിലേക്കാ ണത്രെ പോയത്. സൗജന്യമായെത്തിയ വസ്ത്രങ്ങളും ടെന്റുകളും തകര ഷീറ്റുകളും എല്ലാം ഇപ്രകാരം വഴിമാറിപ്പോയത്രേ! തങ്ങളുടെ വായനക്കാരില്‍ നിന്നും സംഭരിക്കുന്ന തുക പുനരധിവാസ രംഗത്ത് ലാത്തൂര്‍ ജില്ലയില്‍ ബോനെഗാവില്‍ ഒരു പുതിയ ഗ്രാമം നേരിട്ട് തന്നെ പണിയുന്ന മനോരമ അഭിനന്ദനം അര്‍ഹിക്കുന്നു. മുഖ്യ മന്ത്രി ആവശ്യപ്പെട്ടിട്ടും തുക നല്‍കാതെ ആവശ്യ സ്ഥാനത്തു എത്തിച്ച മനോരമയുടെ മാതൃക ശ്ലാഘനീയം തന്നെ. ഇടനിലക്കാരെ ഒഴിവാക്കി ആവശ്യ രംഗത്ത് നേരിട്ട് പ്രവര്‍ത്തിക്കുന്ന രീതി ആത്മീയ രംഗത്തും അനുവര്‍ത്തിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു! സംഭാവന ലിസ്റ്റില്‍ പല ബ്രെദറണ്‍ അസ്സംബ്ലികളുടെയും പേരുകള്‍ കാണുകയുണ്ടായി. ശ്ലാഘനീയം തന്നെ. അഭിനന്ദനങ്ങള്‍!
പ്രീയമുള്ളവരെ ദൈവ വചനം നിറ വേറി ക്കൊണ്ടിരിക്കുന്നു. അന്ത്യ കാലത്ത് ഇതൊക്കെയും സംഭവിക്കും. നിശ്ചയം. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുന്‍പില്‍ നില്‍പ്പാനും പ്രാപ്തരാ കേണ്ടതിനു സദാ കാലവും ഉണര്‍ന്നും പ്രാര്‍ഥി ച്ചും കൊണ്ടിരിപ്പീന്‍ (ലൂക്കോസ് 21: 36) എന്നു കര്‍ത്താവ് താന്‍ തന്നെ പറഞ്ഞിരിക്കുന്നു.
പ്രീയപ്പെട്ടവരെ നമുക്ക് ഉണരാം. കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവു ഇതാ വാതില്‍ക്കല്‍ എത്തിയിരിക്കുന്നു. അന്ധകാരത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളോട് സര്‍വ്വ ചരാചരങ്ങളുടെയും സൃഷ്ടാവും നിയന്ത്രകനും ആയ നമ്മുടെ കര്‍ത്താവിനെ ക്കുറിച്ചും അവന്റെ ആസന്നവരവിനെ ക്കുറി ച്ചും അറിയിക്കാം. അതിനെ അവഗണിക്കുന്നവര്‍ നിത്യ നാശ
ത്തിലേ ക്കാണു നീങ്ങുന്നതെന്ന് നമുക്ക് മുന്നറിയിപ്പു നല്‍കാം.
ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ നേരം പുലരും, നാം കുറ്റക്കാരെന്നു വരും. ഈ സദ്വര്‍ത്തമാന ദിവസം പരമാവധി പ്രയോജനപ്പെടുത്താം.
വലിയവനായ ദൈവം അതിനേവര്‍ക്കും സഹായിക്കട്ടെ.
ശുഭം
(1993 നവംബറില്‍ ഉന്നതധ്വനി മാസികയില്‍ എഴുതിയത്. ഇതിലെ ആശയം ഇന്നും പ്രസക്തമാകയാല്‍ വീണ്ടും ഇവിടെ പ്രസിദ്ധീകരിക്കുന്നു.)
Source:
High Range Echo Magazine (ഉന്നതധ്വനി മാസിക) Kottayam Kerala, India.